ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ അറസ്റ്റിലായവരുടെ എണ്ണം 3,731 ആയി. 545 കേസുകളിലായാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്. അതേസമയം ശബരിമലയില്‍ പ്രവേശനം നടത്താനായി യുവതികള്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി ടി.നാരായണന് വ്യക്തമാക്കി.
വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതിനാല്‍ വലിയ വെല്ലുവിളികളുണ്ടാകില്ലെന്നും പോലീസ് വ്യക്തമാക്കി.
ആളുകളെ കടത്തിവിടുന്നത് വാഹന പരിശോധന നടത്തിയതിന് ശേഷം മാത്രമായിരിക്കുമെന്നും പരിശോധനയില്‍ സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post