ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന് വൈകീട്ട് ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ ഏഴ് മണിക്ക് നടക്കും. ആദ്യ ട്വന്റി 20 മത്സരം ഇന്ത്യയായിരുന്നു ജയിച്ചത്.
ആദ്യമായാണ് ലഖ്നൗവില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്. ഇതിന് മുന്നോടിയായി മത്സരം നടക്കുന്ന ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് ഭാര്ത രതന് അടല്‍ ബിഹാരി വാജ്പേയ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റി. യോഗി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഗവര്‍ണര്‍ രാം നായിക് അംഗീകരിക്കുകയായിരുന്നു.
ഇരു ടീമുകളും തിങ്കളാഴ്ച ലഖ്നൗവില്‍ എത്തിയിരുന്നു. ടെസ്റ്റ് സീരീസും ഏകദിന സീരീസും ഇന്ത്യയായിരുന്നു ജയിച്ചത്.
Discussion about this post