ശബരിമലയിലെ പ്രസാദമായ അരവണയുടെ പേറ്റന്റ് വേണമെന്ന ആവശ്യവുമായി സിംഗപ്പൂര്‍ കമ്പനി കൊല്‍ക്കത്തയിലുള്ള ട്രിബ്യൂണലിന് അപേക്ഷ സമര്‍പ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് ഒരിടത്തും അരവണ എന്ന പേരില്‍ പ്രസാദമില്ല. ഇത് ലക്ഷ്യമാക്കിയാണ് സിംഗപ്പൂരിലെ കുവോക് ഓയില്‍സ് ആന്‍ഡ് ഗ്രെയിന്‍സ് ലിമിറ്റഡ് എന്ന കമ്പനി പേറ്റന്റിനുള്ള അപേക്ഷ നല്‍കിയത്.
ഒരേ പേരിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഇതേ പേരുള്ളവര്‍ക്ക് ട്രിബ്യൂണല്‍ കത്തയച്ച് അഭിപ്രായം ചൊദിക്കാറുണ്ട്. ഇങ്ങനെ ലഭിച്ച കത്തിന് തിരുവിതാംകൂര്‍ ദേവസ്വം മറുപടി നല്‍കിയിട്ടില്ല. ഇതിനു പിന്നില്‍ രാഷ്ട്രീയസമ്മര്ദ്ദമാണെന്ന് ആരോപണമുണ്ട്.
ഇതിന് മുമ്പ് അരവണയുടെ ടിന്നിന്റെ അടപ്പുണ്ടാക്കുന്നത് സിംഗപ്പൂരിലെ ഒരു കമ്പനിക്ക് ഉപകരാറായി നല്‍കിയിരുന്നു. ഇതിനെതിരെ പല ഹൈന്ദവ സംഘനടകളും രംഗത്ത് വന്നെങ്കിലും കരാര്‍ സിംഗപ്പൂരിലെ കമ്പനിക്ക് നല്‍കുകയായിരുന്നു.
അരവണയുടെയും മറ്റ് പ്രസാദങ്ങളുടെയും പേറ്റന്റ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യം പണ്ട് മുതലെ ഉള്ളതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനല്ലാതെ മറ്റൊരു കമ്പനിക്കും അരവണയുടെ ട്രേഡ് മാര്‍ക്ക് പേറ്റന്റ് നല്കാന് പാടില്ലെന്നു കാണിച്ച് ക്ഷത്രിയക്ഷേമസഭ പരാതി നല്‍കിയിട്ടുണ്ട്. ക്ഷത്രിയക്ഷേമസഭസംസ്ഥാന പ്രസിഡന്റ് പ്രഫ.കെ.എന്‍. സുരേന്ദ്രനാഥവര്മ, ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന് എന്നിവരാണ് കൊല്‍ക്കത്തയിലെ ട്രിബ്യൂണലിന് പരാതി നല്‍കിയത്.
Discussion about this post