ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ടിക്കെന്‍ പ്രദേശത്ത് സുരക്ഷാ സൈനികര്‍ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ലിയാക്കത്ത് മുനീര്‍ വാനി, വജീദ് ഉല് ഇസ്ലാം എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ലിയാക്കത്ത് മുനീര്‍ വാനി പുല്വാമയിലെത്തെന്ന ദര്ഗണ്ട് പ്രദേശത്തെ നിവാസിയായിരുന്നു. അതേസമയം വജീദ് ഉല് ഇസ്ലാം പുല്‍വാമയിലെ ബാഭര് പ്രദേശത്തെ നിവാസിയായിരുന്നു. ഇവര്‍ രണ്ട പേരും ഇതിന് മുമ്പ് പല തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും എ.കെ.47 തോക്കുകളുള്‍പ്പെടെ പല ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post