കുവൈത്തിലെ കനത്ത മഴയിലും കാറ്റിലും പെട്ടെന്നുണ്ടായ പ്രളയത്തില്‍ വന്‍നാശനഷ്ടം . കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായതിന്റെ പേരില്‍ പൊതുമരാമത്ത് മന്ത്രി ഹൊസം അല്‍ റൌമി രാജിവച്ചു .
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കാറുകള്‍ ഒഴുകിപ്പോയി . ലക്ഷകണക്കിന് കുവൈത്തിദിനാറിന്റെ നാഷ്ടനഷ്ടമാണ് ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ 24 മണിക്കൂറില്‍ കുവൈത്തില്‍ മഴ തുടരുകയാണ് . ഏറെക്കാലത്തിനു ശേഷമാണ് കുവൈത്തില്‍ എത്ര ശക്തമായ മഴപ്പെയ്യുന്നത് .
പ്രളയത്തെ തുടര്‍ന്ന് നാശംവിതയ്ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ രാജി .
Discussion about this post