ചെന്നൈ : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന് ചൈന്നൈയിൽ നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ ആശ്വാസ ജയം തേടിയാണ് വിൻഡീസ് ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യ, ജസ്പ്രീത് ബുംമ്രയ്ക്കും കുൽദീപ് യാദവിനും ഉമേഷ് യാദവിനും വിശ്രമം അനുവദിച്ചു. നേരത്തേ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരകളും ഇന്ത്യയാണ് നേടിയത്.
അതേസമയം ട്വന്റി 20 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. രാത്രി 8.30ന് പ്രോവിഡൻസിലാണ് മത്സരം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ. , കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയോട് തോറ്റ പാകിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്.
Discussion about this post