എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനെയും ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകളെയും അധിക്ഷേപിച്ച് സി.പി.എമ്മിന്റെ പ്രാദേശിക നേതാവ്. പത്തനംതിട്ട അടൂര്‍ പതിനാലാം മൈലിനടുത്ത് സി.പി.എം നടത്തിയ ജനമുന്നേറ്റയാത്രയില്‍ പ്രാദേശിക നേതാവായ കെ.ബി.രാജശേഖരക്കുറുപ്പാണ് അധിക്ഷേപ പ്രസംഗം നടത്തിയത്.
മന്നത്ത് പത്മനാഭന് അനാചാരത്തിലൂടെയാണ് ഉണ്ടായതെന്ന് രാജശേഖരക്കുറുപ്പ് പറഞ്ഞു. മുമ്പ് നിലനിന്നിരുന്ന ആചാരത്തില്‍ ബ്രാഹ്മണര്‍ നായര്‍ സ്ത്രീകളെ സംബന്ധം കൂടുകയും ബ്രാഹ്മണരായ സ്ത്രീകളെ വേളി കഴിക്കുയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു അനാചാരമാണെന്നും ഇതിലൂടെയാണ് ചിറ്റേടത്ത് പാര്വ്വതിയമ്മയുമായി വാകത്താനം നിലവന ഇല്ലത്തെ ഈശ്വരന് നമ്പൂതിരി സംബന്ധം കൂടിയതും ഇതിലൂടെയാണ് മന്നത്ത് പത്മനാഭന് ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകളെ അശ്ലീലമായ രീതിയിലും രാജശേഖരക്കുറുപ്പ് അധിക്ഷേപിച്ചു. നാമജപയാത്രയില്‍ പങ്കെടുത്ത് സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധമാണന്ന് പറയുന്നുവെന്നും ആര്‍ത്തവാവസ്ഥയിലുള്ള യുവതികളെ തള്ളിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post