കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്ഗ്രസ്എംഎസ്എഫ് സംഘര്‍ഷം.സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എ.കെ. രാജേഷ്,കൊതേരിയിലെ റാഷിദ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആക്രമ സംഭവത്തില്‍ യൂത്ത് ലീഗ് നേതാവ് മുഹമ്മദ്, ഷുഹൈബ്, ഷംസീര്‍, ഷമീര്‍, റഷീദ്, മുസ്ലിഫ്, ഉബൈദ്, മുസ്തഫ തുടങ്ങിയ പത്തോളം പേര്‍ക്കെതിരേയും എംഎസ്എഫ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി കെ. മുസ്ലിഫിനെയും മര്‍ദിച്ച സംഭവത്തില്‍ രാജേഷ്, സുഹൈല്‍, ഷംസീര്‍, ഫസല്‍ തുടങ്ങിയവര്‍ക്കെതിരെയുമാണ് പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മട്ടന്നൂര്‍ കോളജ് റോഡ്, വായാന്തോട്, കൊതേരി എന്നിവിടങ്ങളില്‍ വച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്ഗ്രസ്എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റത്. പ്രതികളെ പിടികൂടുന്നതിനായി തെരച്ചില്‍ ആരംഭിച്ചതായി മട്ടന്നൂര്‍ എസ്ഐ കെ. രാജീവ് കുമാര്‍ പറഞ്ഞു.
Discussion about this post