വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റ് വിദൂര മേഖലകളിലെയും ആശയവിനിമയത്തിന്റെ വേഗത കൂട്ടാനായി ഇന്ത്യയുടെ ഉപഗ്രഹമായ ജിസാറ്റ്-29 ഇന്ന് വൈകീട്ട് വിക്ഷേപിക്കും. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് വൈകീട്ട് 05:08 മണിക്കായിരിക്കും വിക്ഷേപണം നടക്കുക.
ജിയോ ഐ ക്യാമറയാണ് ജിസാറ്റ് 29 ന്റെ ഏറ്റവും വലിയ പ്രത്യേകത.ആശയവിനിമയങ്ങള്‍ക്കായി ലേസര്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശത്രുക്കളുടെ സാന്നിധ്യം നിരീക്ഷിക്കാനും ജിസാറ്റ് 29 ലൂടെ സാധിക്കും.
ജി.എസ്.എല്‍.വി മാര്‍ക്ക് 3 എന്ന റോക്കറ്റായിരിക്കും വിക്ഷേപണത്തിന് വേണ്ടി ഉപോയഗിക്കുക. ഇത് രണ്ടാം തവണയാണ് ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ് വിക്ഷേപണത്തിനായി ഉപോയഗിക്കുക. 2019 ജനുവരിയില്‍ ചാന്ദ്രയാന്‍ പദ്ധതിയ്ക്ക് വേണ്ടിയും ഇതേ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ആയിരിക്കും ഉപയോഗിക്കുക.
Discussion about this post