ആധുനിക രംഗത്തെ സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തി സുരക്ഷവര്‍ദ്ധിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ് . ടച്ച് ഐഡിയും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമാണ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി കമ്പനി ഒരുക്കുന്നത് .
ഇവയുടെ സേവനം നിങ്ങള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ഫോണിലെ സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് വായിക്കുന്നതിനോ , ഏതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്യുന്നതിനോ സാധ്യമാവില്ല .
മറ്റൊരാള്‍ നിങ്ങളുടെ ഫോണിലെ വാട്സ്അപ്പ് ഉപയോഗിക്കുവാന്‍ ശ്രമിച്ചാല്‍ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം തുറന്നു വരുകയും , ഫിംഗര്‍ പ്രിന്റ് ഉപയോഗിക്കാനും നിര്‍ദേശം ലഭിക്കുകയും ചെയ്യും . ഇവ ഉറപ്പായാല്‍ മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ . ഉടന്‍ തന്നെ ഈ സംവിധാനം എല്ലാവരിലേക്കുമെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി
Discussion about this post