സംസ്ഥാനത്ത് സിബിഐയ്ക്ക് കടക്കാനുള്ള പൊതുസമ്മതം പിന്‍വലിച്ച ആന്ദ്രപ്രദേശ് , പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക് എതിരെ ആഞ്ഞടിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി . ” ഒരുപാട് കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനുള്ളവരാണ് സിബിഐ എന്റെ സംസ്ഥാനത്തേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നത് . അഴിമതിയുടെ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും സ്വയംഭരണാവകാശമില്ല ” ജയ്റ്റിലി പറഞ്ഞു .
കേന്ദ്രഭരണാധിഷ്ടിതമായ വ്യവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത് . ആ വ്യവസ്ഥയ്ക്ക് കീഴില്‍ രൂപീകൃതമായിരിക്കുന്ന സിബിഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ച ഗുരുതരകേസുകളും അന്വേഷിക്കാന്‍ അവകാശമുണ്ട് . സംസ്ഥാനങ്ങളെയോ കോടതിയോ നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് കേസുകള്‍ തിരഞ്ഞെടുക്കുകയെന്നും അരുണ്‍ ജൈയ്റ്റിലി പറഞ്ഞു .
സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ ആന്ദ്രപ്രദേശില്‍ റൈഡ് , അന്വേഷണം നടത്തേണ്ടത്തില്ലെന്ന നിലപാട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്വീകരിച്ചിരുന്നു . ഇതിനു പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാനനിലപാട് എടുത്തു .
Discussion about this post