ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസത്ത് 52കാരിയായ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് സുരേന്ദ്രനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ലളിതയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോസ്റ്റില്‍ ഗൂഢാലോചന വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ഇതേ കേസില്‍ മറ്റ് ആര്.എസ്.എസ്-ബി.ജെ.പി നേതാക്കളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. വത്സന് തില്ലങ്കേരി, ബിജെപി നേതാവ് വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
Discussion about this post