ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ചിരിക്കുകയാണ് നാലം ഇന്ത്യന്‍ താരങ്ങള്‍. നിലവില്‍ ഇവര്‍ വെങ്കല മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ സോണിയ, സിമ്രന്‍ജിത് കൗര്‍, ലവ്ലീന, മേരി കോം എന്നിവരാണ് മെഡലുകളുറപ്പിച്ചിരിക്കുന്നത്. ഇവര്‍ സെമിഫൈനലിലാണെത്തിയിരിക്കുന്നത്. ഇവരുടെ മത്സരങ്ങള്‍ ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നതായിരിക്കും.
ഹരിയാണയിലെ ഭിവാനിയിലെ നിമ്രി എന്ന ഗ്രാമത്തില്‍ നിന്നുമുള്ള സോണിയയായിരിക്കും ആദ്യം സെമിഫൈനലില്‍ മത്സരിക്കുക. ഉത്തര കൊറിയയുടെ ജോ സണ്‍ ഹ്വായെയായിരിക്കും നേരിടുക.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ സിമ്രന്‍ജിത് കൗര്‍ ചൈനയുടെ ഡൗ ഡാനെ നേരിടും.
വ്യാഴാഴ്ച തന്നെയായിരിക്കും ലവ്ലീനയും മത്സരിക്കുക. ചൈനീസ് തായ്പേയുടെ ചെന്‍ ചിന് നീനെയായിരിക്കും ലവ്ലീന നേരിടുക.
അതേസമയം ആറാം തവണ സ്വര്‍ണ്ണം നേടാനാണ് മേരി കോം ശ്രമിക്കുന്നത്. ഉത്തര കൊറിയയുടെ മീ കിം ഹ്യാങ്ങിനെയാണ് മേരി കോം നേരിടുക.
Discussion about this post