പ്രധാനമന്ത്രി നരേന്ദ്ര മോദി മതേതര നേതാവാണെന്ന് അയോധ്യാ തര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന് ഹാഷിം അന്‍സാരി. ഇന്നലെ വന്ന നേതാക്കളുടെ വാക്കുകള്‍ മോദിയെ സ്വാധീനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കാലത്തു തന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ചില ബിജെപി നേതാക്കളുടെയും ഹിന്ദുത്വ വാദികളുടേയും പാരാമര്ശത്തിന്റെ അടിസ്ഥാനത്തിലാണ് അന്‍സാരിയുടെ അഭിപ്രായ പ്രകടനം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സ്ഥിരബുദ്ധി നഷ്ടപ്പെട്ടവരാണെന്നും രാജ്യത്തിന്റെ നിയമങ്ങളെ പറ്റി അവര്‍ ബോധവാന്മാരല്ലെന്നും അന്‍സാരി പറഞ്ഞു.
സ്ഥിരതയുള്ളതും ശക്തവുമായ ഒരു സര്‍ക്കാരിനാണ് മോദി നേതൃത്വം നല്‍കുന്നത്. അത്രപെട്ടന്ന് മാറ്റിനിര്‍ത്താവുന്ന ഒന്നല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
ബാബ്റി മസ്ജിദ് പൊളിച്ചു നീക്കിയ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശിക്ഷ ഉറപ്പു തന്നാല്‍ മോദിയുമായി അയോധ്യാ പ്രശ്നത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അന്‍സാരി നേരത്തെ അറിയിച്ചിരുന്നു.
Discussion about this post