താരസംഘടനയായ ‘അമ്മ’ നടത്താനിരിക്കുന്ന ഷോയിലും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്) വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അടുത്ത മാസം 7ാം തീയ്യതി അബുദാബിയിലാണ് ‘അമ്മ’യുടെ ഷോ നടക്കാനിരിക്കുന്നത്. ഡബ്ല്യു.സി.സിക്ക് വേണ്ടി റിമാ കല്ലിങ്കില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്.
തിങ്കളാഴ്ചയാണ് കോടതി ആവശ്യം പരിഗണിക്കുക. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹര്‍ജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അറുപതോളം കലാകാരന്‍മാര്‍ പങ്കടുക്കുന്ന ഷോയാണ് അബുദായില്‍ നടക്കുന്നത്. ഇതൊരു പ്രത്യേക പദ്ധതിയായി കണ്ട് അമ്മയുടെ ഈ ഷോയ്ക്ക് പരാതിസെല്‍ രൂപീകരിക്കണമെന്നാണ് ഡബ്ല്യു.സി.സിയുടെ പുതിയ ആവശ്യം. നിലവില്‍ വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതിയുണ്ടെന്നാണ് ‘അമ്മ’ നേരത്തെ അറിയിച്ചത്. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരടങ്ങിയ ഒരു സമിതി ഉണ്ടെന്ന്് അമ്മ ഭാരവാഹികള്‍ നേരത്തെ മാധ്യമങ്ങളോടും അറിയിച്ചിരുന്നു.
അതേസമയം ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നതായിരിക്കും. ഡബ്ല്യു.സി.സിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ചയാകും. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്കായിരിക്കും യോഗം നടക്കുക.
Discussion about this post