ശബരിമലയിലെ ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ജാമ്യമനുവദിച്ചില്ല. റാന്നി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിക്കാതിരുന്നത്. ശബരിമലയിലെ ചിത്തിര ആട്ട വിശേഷ ദിനത്തില്‍ 52 വയസ്സുള്ള സ്ത്രീയെ തടഞ്ഞുവെന്ന കേസിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനക്കുറ്റമായതിനാലാണ് ജാമ്യം നല്കാന് സാധിക്കാത്തതെന്ന് കോടതി വ്യക്തമാക്കി. അതേസമയം പോലീസിന് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ സമയമാണ് പോലീസിന് ചോദ്യം ചെയ്യാനായി നല്‍കിയിട്ടുള്ളത്. ചൊദ്യം ചെയ്തതിന് ശേഷം കെ.സുരേന്ദ്രന് ബന്ധുക്കളോട് സംസാരിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
അതേസമയം 2012ല്‍ പമ്പ ടോള്‍ ഗേറ്റ് ഉപരോധിച്ച കേസില്‍ സുരേന്ദ്രന് മുന്‍കൂര്‍ ജാമ്യമനുവദിച്ചിരുന്നു.
Discussion about this post