ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യുറേനിയം ഇറക്കുമതിയുടെ നടപടിക്രമങ്ങളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ആസ്ട്രേലിയന്‍ വാണിജ്യ നിക്ഷേപ മന്ത്രി സൈമണ്‍ ബര്‍മിംഹാം. ഓസ്ട്രേലിയ സന്ദര്‍ശിയ്ക്കുന്ന ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഓസ്ട്രേലിയയിലെ വന്‍ ഖനന കമ്പനികളായ ബിഎച്ചുി ബില്ലിടണും ഹീത്ഗേറ്റ് റിസോഴ്സസും ഇന്ത്യന്‍ ആണവോര്ജ്ജവകുപ്പുമായി യുറേനിയം ഇറക്കുമതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റോമിക്സിന്റെ ആസ്ട്രേലിയന്‍ വിഭാഗമാണ് ഹീത്ഗേറ്റ് റിസോഴ്സസ്.
അമേരിയ്ക്കയുമായി അടുത്തിടെ നടന്ന 2+2 ചര്‍ച്ചകളും ഇന്ത്യയും അമേരിയ്ക്കയുമായുണ്ടാക്കിയ പുതിയ നയതന്ത്രബന്ധവുമെല്ലാം യുറേനിയം ഇറക്കുമതിയെ സഹായിച്ചുവെന്ന് വേണം കരുതാനെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജൂലായ് 2017ല്‍ ഒരു പരീക്ഷണാവശ്യത്തിനായി ആസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം അയച്ചിരുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ 22 ആണറിയാക്ടറുകളാണുള്ളത്. 6780MWe (മെഗാവാട്ട് ഇലക്ട്രിക്കല്‍) ശേഷിയാണ് ഇത്രയും റിയാക്ടറുകള്ക്കുമായി കണക്കാക്കുന്നത്. അതില്‍ 14 എണ്ണത്തിലേക്ക് യുറേനിയം ഇറക്കുമതി ചെയ്യാന്‍ അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ യുറേനിയം ഉല്പ്പാദിപ്പിയ്ക്കുന്ന രാജ്യങ്ങളിലൊന്ന്. ഈ രാജ്യവുമായി ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യക്കായാല്‍ ആണവോര്‍ജ്ജ ശേഷിയില്‍ ഇന്ത്യയില്‍ അത് ഒരു വന്‍ കുതിച്ചുചാട്ടത്തിനാവും തുടക്കമിടുക. 2014ല്‍ത്തന്നെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുറേനിയം ഇറക്കുമതിയ്ക്കുള്ള കരാര്‍ ഒപ്പുവച്ചിരുന്നു.
Discussion about this post