പുരുഷന്മാരുടെ ഹോക്കി ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ന് ഒഡീഷയിലെ ഭുഭനേശ്വറില്‍ നടക്കും. ഭുഭനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
നാളെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ മത്സരം ബെല്‍ജിയവും കാനഡയും തമ്മിലായിരിക്കും. നാളെത്തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നതായിരിക്കും.
മന്‍പ്രീത് സിംഗായിരിക്കും ഇന്ത്യയെ നയിക്കുക. ഇതിന് മുന്‍പ് 1975ല്‍ മാത്രമാണ് ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയത്. അതേസമയം 1982ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തിലെത്തിയിരുന്നു.
ഇത് മൂന്നാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ആതിഥേയരാകുന്നത്. ഇതിന് മുന്‍പ് 1982ലും 2010ലും ഇന്ത്യ ലോകകപ്പ് മത്സരങ്ങള്‍ നടത്തിയിരുന്നു. മത്സരങ്ങള്‍ക്ക് വേണ്ടി ഒഡീഷ സര്‍ക്കാര്‍ ഏകദേശം 100 കോടിയോളം രൂപ ചിലവാക്കിയിട്ടുണ്ട്.
Discussion about this post