തെലങ്കാനയെ ഓള് ഇന്ത്യാ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീനില് (എ.ഐ.എം.ഐ.എം) നിന്നും മോചിപ്പിക്കാന്‍ ബി.ജെ.പിക്ക് മാത്രമാണ് സാധിക്കുകയുള്ളുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. അദിലാബാദില്‍ ഒരു പൊതു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി നേതാവായ കൊമാരാം ഭീം അദിലാബാദിനെ നിസാമുകളുടെ സൈന്യത്തില്‍ നിന്നം മോചിപ്പിച്ചായിരുന്നില്ലെങ്കില് തനിക്ക് അദിലാബാദില്‍ പ്രവേശിക്കാന്‍ ചിലപ്പോള്‍ പാക്കിസ്ഥാന് വിസ വേണ്ടി വന്നേനെയെന്നും അമിത് ഷാ പറഞ്ഞു.
ടി.ആര്.എസ് തെലങ്കാനയില്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനമാണെന്നും ഇതിനൊരു അറുതി വരണമെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് ടി.ആര്.എസ് വാഗ്ദാനെ ചെയ്തിരിക്കുന്ന 12 ശതമാനം സംവരണം മറ്റ് പീഡിതരായ സമുദായത്തിലുള്ളവരെ മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എം.ഐ.എമ്മില്‍ നിന്നം തെലങ്കാനയെ മോചിപ്പിച്ച് തെലുങ്ക് ജനതയുടെ ആത്മാഭിമാനം ബി.ജെ.പി കാത്ത് സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 17 എന്ന ദിവസം ഹൈദരാബാദ് മോചന ദിവസമായി ആഘോഷിക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിര്‍ത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇത് എ.ഐ.എം.ഐ.എമ്മിനെ ഭയന്നിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എല്ലാ വീടുകളിലുള്ളവരും ഹൈദരാബാദ് മോചന ദിവസം ആഘോഷിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്ല ഭവനങ്ങള്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ചന്ദ്രശേഖര റാവുവാണ് തടസ്സം നില്‍ക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post