ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതിയെ തടഞ്ഞുവെന്ന ആരോപണത്തില്‍ മൂന്ന് അയ്യപ്പഭക്തര്‍ അറസ്റ്റില്‍. ചന്ദ്രാനന്ദന്‍ റോഡില്‍ ബെയ്ലി പാലത്തിന് സമീപത്ത് വെച്ചായിരുന്നു യുവതിയെ തടഞ്ഞത്.
ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനിയായ നവോദയ എന്ന യുവതിയാണ് മലകയറാന്‍ കുടുംബത്തോടൊപ്പമെത്തിയത്. സന്നിധാനത്ത് യുവതി പ്രവേശനം അനുവദനീയമല്ലെന്ന ആചാരം അറിയാതെയാണ് എത്തിയതെന്ന യുവതി വിശദീകരിച്ചു. വഴിയില്‍ പോലീസ് തങ്ങളോട് ഒന്നും പറഞ്ഞില്ലെന്നും യുവതി പറഞ്ഞു.
യുവതിയും സംഘവും തിരിച്ച് പോയതിന് തൊട്ട് പിന്നാലെ പോലീസ് ശരണം വിളിച്ച മൂന്ന് ഭക്തരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post