അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കാ ട്രംപ് മെക്സിക്കോ സന്ദര്‍ശനം നടത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് യു.എസ് കോണ്‍സിലേറ്റിന് മുന്നില്‍ സ്ഫോടനം . സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
ഗ്വാഡലജരയിലെ യു.എസ് കോണ്‍സുലെറ്റിന് നേരെയാണ് ആക്രമണം നടന്നത് . കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്ത് നിന്നൊരാള്‍ സ്ഫോടന വസ്തു എറിഞ്ഞ് കളഞ്ഞശേഷം ഓടി രക്ഷപ്പെട്ടതായി ദൃസാക്ഷികള്‍ പറയുന്നു . അക്രമത്തെക്കുറിച്ച് ഫെഡറല്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു . സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു .
മെക്സിക്കോയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥനാരോഹണ ചടങ്ങിനായി ഇവാങ്ക ട്രംപ് അടക്കമുള്ള ഉന്നത യു.എസ് സംഘം ശനിയാഴ്ച രാവിലെയാണ് മെക്സിക്കോയിലെത്തിയത് .
Discussion about this post