ലക്നൗ: മൊറാദാബാദ് ജയിലില്‍ നിന്നും ഭീകരാക്രമണ പദ്ധതികളുടെ തെളിവുകള്‍ പോലിസ് കണ്ടെടുത്തു.രാഷ്ട്രപതി ഭവന്റെയും രാജ്പഥിന്റെയും ഭൂപടങ്ങളും ബിഎസ്എഫ് പോസ്റ്റുകളുടെ രേഖാചിത്രങ്ങളുമാണ് പൊലീസ് കണ്ടെടുത്തത്.ഇതില്‍ നിന്നും ഡല്‍ഹിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. വിചാരണത്തടവുകാരനായി മൊറാദാബാദ് ജയിലില്‍ കഴിയുന്ന സാദിഖ് അലി എന്ന യുവാവില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.കഴിഞ്ഞ നാലു വര്‍ഷമായി കൊലക്കുറ്റത്തിന് വിചാരണയില്‍ കഴിയുന്ന തടവുപുള്ളിയാണ് സാദിഖ്
സംസ്ഥാനത്തെ ജയിലുകളില്‍ ഒന്നടങ്കം പൊലീസ് നടത്തിയ പരിശോധനയിലാണ് ഭൂപടങ്ങളും രേഖാചിത്രങ്ങളും കണ്ടെത്തിയത്. ഇയാളുടെ ബാഗില്‍ നിന്നും ഹിന്ദി, ബംഗാളി ഭാഷകളില്‍ എഴുതിയ കുറിപ്പുകളും മൊബൈല്‍ ഫോണുകളുടെ മെമ്മറി കാര്‍ഡുകളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ സ്വദേശിയായ സാദിഖിനെ 2011 ല്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെത്തുടര്‍ന്ന് സാദിഖിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യക സംഘത്തെ പശ്ചിമ ബംഗാളിലേക്ക് അയച്ചതായി ഡിഐജി ഓംകര്‍ സിങ് പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള റൂട്ട് മാപ്പുകളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
Discussion about this post