സംസ്ഥാനത്ത് പ്രവാസി ചിട്ടിയുടെ പേരില്‍ പിരിച്ചെടുത്തതിനേക്കാള്‍ തുക അതിനായുള്ള പരസ്യയിനത്തില്‍ ചിലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ . പരസ്യം നല്‍കുന്നതിനായി കിഫ്ബി / കെ.എസ്.എഫ്.ഇ ചിലവാക്കിയത് 5,01,06,534 കോടി രൂപയാണ് . എന്നാല്‍ പ്രവാസി ചിട്ടിയ്ക്കായി പിരിഞ്ഞു കിട്ടിയത് 3.30 കോടി രൂപ മാത്രം .
എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ഇതുമായി സംബന്ധിച്ച കണക്കുകള്‍ അറിയിച്ചത് . കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേര്‍ന്ന് ആരംഭിച്ച ചിട്ടിപദ്ധതിയായിരുന്നു ഇത് . ലോകത്ത് ഏതു ഭാഗത്തുള്ള മലയാളികള്‍ക്കും ചിട്ടിയില്‍ ചേരുവാനും പണമടയ്ക്കാനും ചിട്ടിവിളിയ്ക്കാനും ഓണ്‍ലൈന്‍ വഴി സൗകര്യവുമൊരുക്കിയിരുന്നു .
Discussion about this post