മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വന്‍ സ്വീകരണം.്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ,പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണമാണ് ഒബാമയ്ക്ക് നല്‍കിയത്. തനിക്ക് ലഭിച്ച സ്വീകരണം വലിയ അംഗീകാരമായി കാണുന്നുവെന്ന് ഒബാമ പറഞ്ഞു.
സന്ദര്‍ശനത്തിന്റെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉച്ചയ്ക്ക് ഹൈദരാബാദ് ഹൗസില്‍ ഒബാമ കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് പ്രധാനമന്ത്രി ഒരുക്കുന്ന ഉച്ച വിരുന്നിലും വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലും പ്രസിഡന്റ് ഒബാമ പങ്കെടുക്കും.26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ഒബാമ 27ന് ആഗ്ര സന്ദര്ശിക്കിക്കാനുള്ള തീരുമാനം മാറ്റി. ഒബാമയുടെ സന്ദര്‍ശനം വെട്ടിച്ചുരുക്കുമെന്ന് അമേരിക്ക അറിയിച്ചെന്നും സൗദി രാജാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണിതെന്നും വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യ- അമേരിക്ക ആണവകരാറുകള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമാകും. ആണവ അപകടം ഉണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കാനുളള വ്യവസ്ഥ ദുരുപയോഗം ചെയ്യില്ല എന്ന ഉറപ്പ് എഴുതി നല്‍കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഇത് എഴുതിതയ്യാറാക്കാന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയെ വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തി. ആണവ ബാധ്യതാ ബില്ലില്‍ വെള്ളം ചേര്‍ക്കരുതെന്ന പ്രതിപക്ഷ ആവശ്യം കണക്കാക്കാതെയാണ് ഈ നീക്കം.
ചൊവ്വാഴ്ച രാവിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ പൊതുപരിപാടിയിലും അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മന്‍കി ബാത് റേഡിയോ പരിപാടിയിലും പങ്കെടുക്കുന്നതോടെ ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാകും.
Discussion about this post