ഇംഗ്ലണ്ടില്‍ ഇന്ത്യ ലോകകിരീടം ഉയര്‍ത്തിയാല്‍ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റില്‍ ഷര്‍ട്ടൂരി ആഘോഷിക്കാന്‍ താനുമുണ്ടാകുമെന്ന് ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കപില്‍ ദേവ് . എന്റെ രാജ്യത്തിന് വേണ്ടി എന്തും ഞാന്‍ ചെയ്യും . ഷര്‍ട്ട് ധരിക്കാതെ നിരത്തിലൂടെ ഞാന്‍ ഓടും . കോഹ്ലി എങ്ങനെ ആഘോഷിക്കുമെന്ന് പറഞ്ഞുവോ അത് പോലെ തന്നെയെന്നു കപില്‍ ദേവ് പറയുന്നു .
ലോകകിരീടം ആര് നേടുമെന്ന ചോദ്യത്തിന് തന്റെ ഹൃദയം പറയുന്നത് ഇന്ത്യ ആണെന്നും കപില്‍ദേവ് പറഞ്ഞു . ഇന്ത്യയിലേക്ക് ലോകകപ്പ് വരികയാണെന്നായിരുന്നു മുന്‍ നായകന് സുനില്‍ ഗവാസ്ക്കറിന്റെയും വാക്കുകള്‍ . ലോകകിരീടം നേടാനുള്ള എല്ലാ ഘടകങ്ങളും ഇന്നത്തെ ഇന്ത്യന്‍ സംഘത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.
തന്റെ മനസ്സിലെ ലോര്‍ഡ്സിലെ ലോകകപ്പ് ഫൈനല്‍ ഇങ്ങനെയായിരിക്കണമെന്ന സ്വപ്നവും ഗവാസ്കര്‍ പങ്കുവെച്ചു .
” ഇന്ത്യയ്ക്ക് ജയിക്കാന്‍ ആറുറണ്‍സ് , ധോണിയായിരിക്കണം ക്രീസില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് അമീര്‍ അവസാന ബോള്‍ എറിയുന്നു . ” ധോണി ഫിനിഷ് ഇറ്റ് ഓഫ് ഇന്‍ സ്റ്റൈല്‍ ” എന്ന് ഒരിക്കല്‍ കൂടി പറയണമെന്നും ഗവാസ്കര്‍ തന്റെ സ്വപ്നത്തെ വര്‍ണ്ണിക്കുന്നു .
Discussion about this post