ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ്. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ താല്‍പര്യങ്ങളെയാണ് ധോണി മുന്‍പില്‍ വെച്ചതെന്ന് കപില്‍ ദേവ് ചൂണ്ടിക്കാട്ടി. 90 ടെസ്റ്റ് മാച്ചുകള്‍ കളിച്ചതിന് ശേഷം പുതിയ തലമുറയ്ക്ക് വേണ്ടി ധോണി ടെസ്റ്റ് മാച്ചുകളില്‍ നിന്നും വിരമിച്ചുവെന്നും കപില്‍ ദേവ് പറഞ്ഞു.
1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ കപില്‍ ദേവായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. അതേസമയം 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ധോണിയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. 2014ലായിരുന്നു ടെസ്റ്റ് മാച്ചുകളില്‍ നിന്നും ധോണി വിരമിച്ചത്. ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും അദ്ദേഹം മാറി.
വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയുമുള്ള ട്വന്റി20 ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടായിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ധോണി കളിക്കുന്നതായിരിക്കും.
Discussion about this post