ഡെബിറ്റ്കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ട് ബാങ്കുകള്‍ ഉപഭോക്താക്കളെ ഫോണ്‍ വഴി ബന്ധപ്പെടാറില്ലെന്നും ഇങ്ങനെയൊരു ആവശ്യമായി വരുന്ന ഫോണ്‍ വിളികള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നും പോലീസ് .
യു.പി.ഐ ( യൂണിഫൈഡ പെയ്മെന്റ് ഇന്റര്‍ഫേസ് ) ഉപയോഗിക്കുന്ന അപ്ലിക്കേഷന്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത് . ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായിരിക്കുന്നതിനാല് ഇത്തരം തട്ടിപ്പുകള്‍ക്കായി ഉപഭോക്താക്കളെ വിളിക്കുവാനുള്ള സാധ്യതയുണ്ട് .
ഇവര്‍ ആവശ്യപ്പെടുന്ന എസ് എം സന്ദേശങ്ങള്‍ / ഒടിപി നമ്പര്‍ എന്നിവ കൈമാറരുത് . ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയാല്‍ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്താല്‍ മാത്രമേ തടയാന്‍ സാധിക്കൂ . അക്കൗണ്ട് വഴി പണം നഷ്ടമായെന്ന് മനസിലായാല്‍ പോലും ബാങ്കിംഗ് കോള്‍ സെന്റര്‍ വഴി കാര്‍ഡ് ബ്ലോക്ക് ചെയ്താലും യുപിഐ അപ്ലിക്കേഷന്‍ മുഖാന്തരമുള്ള ഇടപാടുകള്‍ അക്കൗണ്ട് വഴി തട്ടിപ്പുകാര്‍ക്ക് യാതൊരു തടസവുമില്ലാതെ നടത്താനാകും . അതിനാല്‍ ബാങ്കില്‍ നിന്നും വിളിക്കുന്നുവെന്ന അവകാശത്തില്‍ വിളിക്കുന്നവര്‍ക്ക് യാതൊരുവിധ വിവരങ്ങളും നല്കാതെയിരിക്കുകയെന്നതാണ് ഏക പോംവഴി .
പുതിയ ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡ് അനുവദിച്ചു തരുന്നതിന്റെ ഭാഗമായിട്ട് ബാങ്കില്‍ നിന്നും വിളിക്കുന്നുവെന്ന് അവകാശപ്പെട്ടായിരിക്കും ഉപഭോക്താവിന് കോള്‍ വരുന്നത് . ഇത്തരം കോളില്‍ കൃത്യമായി നിങ്ങളുടെ പേരും ബാങ്കില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങളും കൃത്യമായി പറയും . ഇതിന് ശേഷം നിങ്ങളോട് ഫോണില്‍ വരുന്ന സന്ദേശം മറ്റൊരു നമ്പറില്‍ ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെടും . ഇതുവഴി നിങ്ങളുടെ ഒടിപി ( വണ്‍ ടൈം പാസ്സ്വേര്‍ഡ് ) മനസിലാക്കും . ഇത് എം-പിന് നിര്‍മ്മിക്കുന്നതിനായി യുപിഐ നല്‍കുന്നതാണ് . ഇത് വഴി തട്ടിപ്പുക്കാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട്മായി ബന്ധിപ്പിച്ച് യു.പി.ഐ അപ്ലിക്കേഷന്‍ വഴി നമ്മുടെ അക്കൗണ്ട് കൈകാര്യം ചെയ്യാനും കാശ് ഇഷ്ടമുള്ള രീതിയില്‍ വിനിയോഗിക്കാനും സാധിക്കും .
Discussion about this post