30 കൊല്ലം പഴക്കമുള്ള പള്ളി സ്വാമി നാരായണ ക്ഷേത്രമാക്കി മാറ്റുന്നു. യു.എസിലെ വിര്‍ജീനിയയിലാണ് സംഭവം. പള്ളി സ്വാമി നാരായണ ഗഡി സംസ്ഥാന് വാങ്ങുകയാണുണ്ടായത്. തുടര്‍ന്ന് ക്ഷേത്രമാക്കി മാറ്റിയതിന് ശേഷം ഇവിടെ വിഗ്രഹങ്ങളുടെ പ്രാണ പ്രതിഷ്ഠ നടക്കുന്നതായിരിക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതേപ്പറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
യു.എസില്‍ സ്വാമി നാരായണ ക്ഷേത്രമായി മാറ്റപ്പെടുന്ന ആറാമത്തെ പള്ളിയാണ് വിര്‍ജീനിയയിലെ പോര്‍ട്ട്സ്മൗത്തിലെ ഈ പള്ളി. കാലിഫോര്‍ണിയ, ലൂയിവില്‍, പെന്‍സില്‍വാനിയ, ലോസ് എയ്ഞ്ജലസ്, ഓഹയോ എന്നിവടങ്ങളിലെ പള്ളികളാണ് ഇതിന് മുന്‍പ് ക്ഷേത്രമാക്കി മാറ്റപ്പെട്ടത്.
ലോകത്തില്‍ സ്വാമി നാരായണ ക്ഷേത്രമായി മാറ്റപ്പെടുന്ന ഒന്‍പതാമത്തെ പള്ളിയാണ് വിര്‍ജീനിയയിലെ പള്ളി. യു.കെയിലെ ലണ്ടനിലെ ഒരു പള്ളിയും മാഞ്ചസ്റ്ററിലെ ബോള്‍ട്ടണിലെ ഒരു പള്ളിയും ഇതിന് മുന്‍പ് സ്വാമി നാരായണ ക്ഷേത്രമായി മാറ്റിയിരുന്നു.
വിര്‍ജീനിയയിലെ പള്ളിയില്‍ അധികം മാറ്റങ്ങള്‍ വരുത്തില്ലെന്ന് സ്വാമി നാരായണ ഗഡി സംസ്ഥാന്റെ മഹന്തായ ഭഗവത്പ്രിയദാസ് സ്വാമി വ്യക്തമാക്കി. വിര്‍ജീനിയയിലെ ഹരിഭക്തന്മാര്ക്ക് വേണ്ടിയുള്ള ആദ്യക്ഷേത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ നിന്നും വന്ന 10,000 പേര് വിര്‍ജീനിയയില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 16 ലക്ഷം ഡോളറിനായിരുന്നു വാങ്ങിയത്. അഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പള്ളിക്ക് സമീപം 150 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
Discussion about this post