ശബരിമലയില്‍ അപ്പം അരവണ എന്നിവയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ്. കണക്കുകള്‍ ദേവസ്വം ബോര്‍ഡാണ് പുറത്ത് വിട്ടത്.
കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് അപ്പം വിറ്റതില്‍ നിന്നും 12 കോടി രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്. നട തുറന്ന് 39ാം ദിവസത്തെ കണക്കാണിത്. അതേസമയം ഇക്കൊല്ലം ഈ സംഖ്യ 3 കോടിയായി കുറഞ്ഞു.
അരവണ ഇനത്തില്‍ കഴിഞ്ഞ കൊല്ലം 70 കോടി രൂപയാണ് ലഭിച്ചത്. ഇക്കൊല്ലമത് 40 കോടിയായി കുറഞ്ഞു. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്
അതേസമയം ശബരിമലയില്‍ വന്ന ഭക്തജനങ്ങളുടെ കണക്ക് മുന്പുണ്ടായിരുന്നു ദേവസ്വം പ്രസിഡന്റുമാര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമാണ് ശബരിമലയില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post