ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് സര്‍ക്കാരിന് അതില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികളെ കയറ്റാത്തത് ചട്ടമ്പികളുടെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല എന്നത് ആക്റ്റിവിസം കാണിക്കാനുള്ള സ്ഥലമല്ലായെന്നും തീവ്രസ്വഭാവമുള്ള പ്രത്യേക നിലപാട് സ്വീകരിക്കുന്നവരെയാണ് ആക്റ്റിവിസ്റ്റുകള്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മനിതിയില്‍ നിന്നും യുവതികള്‍ വന്നപ്പോള്‍ പോലീസ് എടുത്ത നടപടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ബി.ജെ.പിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പിയാണ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയതെന്നും ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post