ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ബൗളിംഗ് കരുത്തില്‍ ഓസീസിന് അടി പതറുകയായിരുന്നു.
ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റുകളായിരുന്നു എടുത്തത്. ടിം പേയ്നിന്റെയും നേതന്‍ ലയോണിന്റെയും ട്രാവിന് ഹെഡിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മാര്‍ക്കസ് ഹാരിസിന്റെയും വിക്കറ്റുകള്‍ ബുംറയായിരുന്നു എടുത്തത്. ബുംറയെ കൂടാതെ ഇശാന്തും ജഡേജയും ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റുകള്‍ നേടിയിരുന്നു.
നിലവില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിയിട്ടുണ്ട്. പതിമൂന്ന് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഹനുമാ വിഹാരിയാണ് ഔട്ടായത്.
ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സിന് ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ചേതേശ്വര്‍ പൂജാര സെഞ്ച്വറിയും നേടിയിരുന്നു.
Discussion about this post