ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ശോഭാ സുരേന്ദ്രന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ശോഭാ സുരേന്ദ്രനെ മാറ്റിയത്.
കഴിഞ്ഞ പത്ത് ദിവസമായി ശോഭാ സുരേന്ദ്രന് നിരാഹാരമനുഷ്ഠിച്ച് വരികയായിരുന്നു. ബി.ജെ.പി നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 26ാം ദിവസമാണ്.
ശോഭാ സുരേന്ദ്രന്റെ അഭാവത്തില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് നിരാഹാരമനുഷ്ഠിക്കും.
Discussion about this post