ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു. പുല്‍വാമയിലെ രാജ്പോരയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ സുരക്ഷാ സൈനികര്‍ വീണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സൈനികര്‍ തിരച്ചില്‍ നടത്തിയ വേളയില്‍ ഭീകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലായിരുന്നു ഭീകരര്‍ വധിക്കപ്പെട്ടത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുല്‍വാമയില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ച പുല്‍വാമയിലെ ബന്ദെര്പോരയില് നടന്ന ഏറ്റുമുട്ടലില്‍ ഇഷ്ഫക് യൂസഫ് വാനി എന്ന ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടിരുന്നു.
Discussion about this post