ഡല്‍ഹി: പ്രധാനമന്ത്രി എന്ന നിലയില്‍ മന്മോഹന് സിങ് ദുര്ബലനായിരുന്നെന്ന് എല്ലാവര്ക്കും അറിയാം. അത് മനസിലാക്കാന്‍ സിനിമയുടെ ആവശ്യമില്ലെന്നും നടന് അനുപം ഖേര്‍ പറഞ്ഞു.. ‘ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന സിനിമയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ മന്മോഹന് സിങായി അഭിനയിക്കുന്നത് അനുപം ഖേറാണ്.
ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്കുള്ള ചുവടുവയ്പായിരിക്കുമെന്നും അനുപം ഖേര്‍ പറഞ്ഞു. മന്മോഹന് സിങ് നല്ലൊരു മനുഷ്യനാണ്. എന്നാല്‍ രാഷ്ട്രീയപരമായി അദ്ദേഹത്തിന് വൈദഗ്ധ്യമില്ല. മന്മോഹന് സിങിന്റെ ചിത്രം വരച്ച് കാട്ടുന്ന സിനിമ അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്നും അനുപം ഖേര്‍ വാദിച്ചു.തന്റെ ചുറ്റിനുമുള്ള ആളുകളെ പറ്റി ചിന്തിക്കാത്ത സിങ് സിനിമ കണ്ട ശേഷം തന്നെ ആശ്ലേഷിക്കുമെന്നും ചായ സത്ക്കാരത്തിന് ക്ഷണിക്കുമെന്നും ഖേര്‍ പറയുന്നു.
മന്മോഹന് സിങ്ങിന്റെ ഉപദേശകനായിരുന്ന സഞ്ജയ ബാരുവിന്റെ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയെന്നും അനുപം ഖേര്‍ വിശദീകരിച്ചു
Discussion about this post