ശബരിമല വിഷയത്തില്‍ ബിഡിജെഎസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി . വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിച്ച് മുന്നോട്ടു പോകും . വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ അഭിപ്രായവ്യത്യാസമില്ലെന്നും തുഷാര്‍ പറഞ്ഞു .
സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതില്‍ ശബരിമലയ്ക്ക് എതിരല്ല . അത് വര്‍ഗീയമതില്‍ ആണെന്ന വാദത്തോട് യോജിപ്പില്ല . സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്കാന് ആലോചിക്കുന്നുണ്ട് എങ്കില്‍ അത് നല്ലതാണെന്നും വനിതാമതിലില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വേണമെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാമെന്നും തുഷാര്‍ പറയുന്നു .
പാര്‍ട്ടിയിലെ 70 ശതമാനം നേതാക്കള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു . എന്‍.ഡി.എയായിട്ടു യാതൊരു വിധത്തിലുള്ള ഭിന്നതകളില്ല . അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി എന്‍.ഡി.എയിലുണ്ടാകും . ഇടത് വലത് മുന്നണികളില്‍ ചേരുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്ടിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു .
സ്ത്രീ അല്ലാത്തതിനാല്‍ താന്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയെക്കുറിച്ച് തന്നോട് അന്ന് ഉച്ചയ്ക്ക് മാത്രമാണ് പറയുന്നത്. എന്‍.ഡി.എയുടേതല്ലാത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഇക്കാര്യം പാര്‍ട്ടിയില്‍ ആലോചിക്കണമെന്നതാണ് തങ്ങളുടെ കീഴ്വഴക്കം. ഇതിനുള്ള സമയം കിട്ടാതിരുന്നതിനാലാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത്. എന്നാല്‍ പാര്‍ട്ടിയിലെ 70 ശതമാനത്തോളം നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വനിതാ മതിലില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post