ജോലി തടസ്സപ്പെടുന്ന കാരണം ചൂണ്ടിക്കാട്ടി ഓണപ്പൂക്കളം ഒരുക്കുന്നത് തടഞ്ഞ അതെ മുഖ്യമന്ത്രി പിണാറായി വിജയനാണ് ഇന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വനിതാമതില്‍ പണിയാനുള്ള നീക്കം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള . സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ വനിതാ മതില് പണിയാനുള്ള നീക്കം പിണറായി വിജയന് ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
ദേശീയ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളേയും ആശാ വര്‍ക്കര്‍മാരെയും , കുടുംബശ്രീ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും ഭരണസ്വാധീനമുപയോഗിച്ചും മതിലില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . ഇതിനുവേണ്ടി വകുപ്പ്തല സെക്രടറിമാര്‍ ഉത്തരവിറക്കുന്നു . ഈ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ് . രാഷ്ട്രീയ ലാഭത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും ഉപയോഗിക്കുന്ന പിണറായിയുടെ നീക്കം തെറ്റായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കുന്നതിന് മാത്രമേ ഉപകരിക്കൂ .
സ്വന്തം നിലയില്‍ ആളെക്കൂട്ടുന്നതിനുള്ള സിപിഎമ്മിന്റെ കഴിവില്‍ വിശ്വാസം നഷ്ടമായത് കൊണ്ടാണോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് പിണറായി വ്യക്തമാക്കണം . ജോലി സമയത്ത് പോസ്റ്റര്‍ ഒട്ടിക്കാനും വിളംബര ജാഥയ്ക്കും ചുവര് എഴുതാനും നടക്കുന്ന ഉദ്യോഗസ്ഥരേ പിന്തിരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post