ഇന്ന് പുലര്‍ച്ചെ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചതിയന്മാരും പൊതുസമൂഹത്തെ വഞ്ചിക്കുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെ വേട്ടയാടുന്ന ആധുനിക ഔറംഗസേബാണ് പിണറായി വിജയനെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ ഭരണത്തിനെതിരെ വിശ്വാസി സമൂഹം സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ബി.ജെ.പി ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആസൂത്രിതമായ ഗൂഢാലോചനയിലൂടെ ശബരിമലയിലെ പിന്‍വാതിലിലൂടെയായിരുന്നു യുവതികളെ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനത്തിനെതിരെ എല്ലാ വിശ്വാസികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ പ്രതിഷേധിക്കുന്നത് ഒരിക്കലും നിയമവിരുദ്ധമായോ അക്രമപരമായോ ആകരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കര്‍മ്മ സമിതിയുള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ആചാരലംഘനത്തിനെതിരെ അരയും തലയും രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസങ്ങള്‍ അിടച്ചമര്‍ത്താന്‍ ഏത് ഹീനമായ മാര്‍ഗ്ഗവും സി.പി.എം സ്വീകരിക്കുമെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. അതേസമയം നട അടച്ച തീരുമാനം തെറ്റാണെന്ന കോടിയേരിയുടെ അഭിപ്രായം പക്വതയില്ലാത്തയൊന്നാണെന്നും അദ്ദേഹം പറഞ്ഞു. എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് കോടിയേരി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ നിലപാട് കമ്മ്യൂണിസത്തിന്റെ അടിത്തറ മാന്തുമെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
Discussion about this post