എംഎല്‍എ പിസ് ജോര്‍ജ്ജിനെ അയോഗ്യനാക്കാന്‍ നീക്കം. ജോര്‍ജ്ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൂറുമാറ്റമായി കണക്കാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
അതേസമയം കുതന്ത്രം തുടര്‍ന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മടിയില്ല എന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.തന്നെ അയോഗ്യനാക്കാന്‍ കഴിയില്ല. അഴിമതി വിരുദ്ധ മുന്നണിക്ക് രൂപം നലകിയത് മാണിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ബാര്‍ക്കോഴ കേസില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജ്ജിനെ പുറത്താക്കാന്‍ തെളിവുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു പ്രതികരിച്ചു. ജോര്‍ജ്ജിനെ എംഎല്‍എ അല്ലാതാക്കി പുറത്താക്കുമെന്നും വിപ്പ് ലംഘിച്ചതിനു തെളുവുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
പിസി ജോര്‍ജ്ജിനെ പുറത്താക്കുന്നത് സംബന്ധിച്ച് നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി അന്തിമ തീരുമാനം എടുക്കും.
Discussion about this post