1999ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അവിശ്വാസ പ്രമേയത്തിലെ തന്റെ വോട്ടിലൂടെ താഴെയിറക്കിയ കോണ്‍ഗ്രസ് നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായിരുന്ന ഗിരിധര്‍ ഗമങ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു.ഇതുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അദ്ദേഹം ബിജെപി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. മെയ് 30ന് തന്റെ കോണ്‍ഗ്രസ് അംഗത്വം ഗിരിധര്‍ രാജി വച്ചിരുന്നു.
1998ല്‍ അധികാരത്തിലേറിയ വാജ്‌പേയി സര്‍ക്കാര്‍ 1999 ഏപ്രില്‍ 17നാണ് അവിശ്വാസ പ്രമേയം നേരിടുന്നത്. അന്ന്് ഒഡീഷയുടെ മുഖ്യമന്ത്രി പദത്തിലിരുന്ന ഗിരിധര്‍ തന്റെ കോരപൂതില്‍ നിന്നുള്ള ലോക്‌സഭാംഗത്വം രാജി വച്ചിരുന്നില്ല. അതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടു രേഖപ്പെടുത്തണോ എന്നത് ഗിരിധറിന്റെ തീരുമാനത്തിനു വിടുകയായിരുന്നു. ബിജെപിയുടെ പ്രതിഷേധം കണക്കിലെടുക്കാതെ ഗിരിധര്‍ വോട്ടു രേഖപ്പെടുത്തിയതിനാലാണ് വാജ്‌പേയി സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവന്നത്.
പാര്‍ട്ടിയില്‍ ചേരാന്‍ ഗിരിധറിനെ ബിജെപി ഔദ്യോഗികമായി ക്ഷണിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.ഗിരിധറിന്റെ പാര്‍ട്ടി പ്രവേശനം ഒഡീഷയിലെ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ സഹായകമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
പാര്‍ട്ടിയില്‍ ചേരണമെന്നുള്ള തന്റെ അപേക്ഷ അമിത് ഷാ അംഗീകരിച്ചു എന്ന് ഗിരിധര്‍ ഗമങ് അറിയിച്ചു. കോണ്‍ഗ്രസിന് ശക്തമായ ബദലാകാന്‍ കഴിവുള്ള പാര്‍ട്ടിയാണ് എന്നത് ബിജെപി ഇതിനോടകം തെളിയിച്ചു.ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ തങ്ങളുടെ നയം നടപ്പാക്കുന്നതിലുള്ള ബിജെപിയുടെ നൈപുണ്യം എടുത്തു പറയേണ്ട ഒന്നാണ്. അധികാരത്തിലിരിക്കുന്നതുകൊ1ണ്ടു മാത്രമല്ല താന്‍ ബിജെപിയെ ഇഷ്ടപ്പെടുന്നതെന്നും ജനങ്ങളെ സേവിക്കാന്‍ ബിജെപി അംഗത്വം ഉപകരിക്കും എന്ന് ഉറപ്പുള്ളതിനാലാണ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post