സ്കൂള്‍ യൂണിഫോമില്‍ നില്ക്കുന്ന വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ താലിചാര്‍ത്തുന്ന വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രണയം നടിച്ച് വിവാഹം വാഗ്ദാനം ചെയ്താണ് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ യുവാവ് താലി ചാര്‍ത്തിയത്. തുടര്‍ന്ന് സിന്ദൂരവും യുവാവ് ചാര്‍ത്തിക്കൊടുത്തു. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ദൃശ്യങ്ങളിലുള്ളത്.
ഒരു മാസം മുന്‍പായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ കൂടെയുണ്ടായിരുന്നു മറ്റ് വിദ്യാര്‍ത്ഥിനികളുടെ പക്കല്‍ നിന്നായിരുന്നു സ്കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ വിവരമറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുവെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒരു ടെലിഫിലിമിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് സംഭവവുമായി ബന്ധപ്പെട്ട ചിലര്‍ പറയുന്നു.
Discussion about this post