മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ശിപാര്‍ശ നല്‍കിയത് ആഭ്യന്തര മന്ത്രാലയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശിപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത് പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വമാണ്.
അതേസമയം കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന് പറഞ്ഞു.
Discussion about this post