ഡല്‍ഹി: ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്ന് അടിവരയിട്ട് ലോകഭാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 7.3 ശതമാനം വളരുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 7.5 ശതമാനമായിരിക്കും വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയെന്ന നിര്‍ണായകമായ അനുമാനവും ലോകബാങ്ക് നടത്തുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയെക്കാള്‍ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരുന്നു. അത് ഇനിയും തടരുമെന്നാണ് വിലയിരുത്തല്‍. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2019ലും 2020ലും 6.2 ശതമാനം വീതവും 2020ല്‍ ആറ് ശതമാനവുമായി കുറയുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്.
രാജ്യത്തെ നിക്ഷേപം വളരുന്നതും ഉപഭോഗം വര്‍ധിക്കുന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുെമന്ന് ലോകബാങ്ക് വിലയിരുത്തുന്നു. മികച്ച വ്യവസാ സൗഹൃരാജ്യമെന്ന നിലയില്‍ ഇന്ത്യ ഏറെ മുന്നോട്ട് പോയിരുന്നു. വിദേശ നിക്ഷേപത്തിലും വലിയ മുന്നേറ്റമുണ്ടായി. ചൈനയെ മറികടക്കുന്ന ചരിത്രനേട്ടവും ഇന്ത്യ കൈവരിച്ചിരുന്നു.
Discussion about this post