മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററെ ജില്ലാ മജിസ്ട്രേറ്റ് സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നടത്തുന്ന കനിഷ്ടാ ബുനിയാദി സ്കൂളിലെ ഹെഡ്മാസ്റ്ററായ മുകേഷ് തിവാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
കമല്‍ നാഥ് ഒരു കൊള്ളക്കാരനാണെന്ന് മുകേഷ് തിവാരി പറയുന്ന വീഡിയോ പരിശോധിച്ചതിന് ശേഷമാണ് സസ്പെന്‍ഡ് ചെയ്തത്. തങ്ങളുടെ ആള് ശിവരാജ് സിംഗ് ചൗഹാനാണ്, എന്നാല്‍ കമല്‍ നാഥ് ഒരു കൊള്ളക്കാരനാണ് എന്ന രീതിയിലായിരുന്നു മുകേഷ് തിവാരി സംസാരിച്ചിരുന്നത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. ഇവര്‍ ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ ഛവി ഭരദ്വാജിനെക്കണ്ട് മുകേഷിന് സസ്പെന്ഷന് നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന് എന്ന് വിളിക്കുന്നുണ്ട്. അതിനിടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്ഷന് നല്‍കിയത്.
Discussion about this post