ദേശീയ പണിമുടക്ക് നടന്ന ദിനത്തില്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച കേസിലെ പ്രതികള്‍ സി.പി.എമ്മിന്റെ തന്നെ സംരക്ഷണത്തില്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. ആക്രമണത്തിന് നേതൃത്വം നല്കിയ രണ്ട് നേതാക്കളുടെ ഫോണ്‍ ലൊക്കേഷന്‍ വഴുതക്കാടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിലെ ഏഴ് പ്രതികളെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
പണിമുടക്ക് ദിനങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഇടത് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസ് നടപടിയെടുക്കാതെ ഇരിക്കുന്നത്. അക്രമങ്ങളില്‍ അറസ്റ്റിലായവര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തുക, ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ചെയ്ത് വരുന്നത്.
ഇതിനിടെ എസ്.ബി.ഐ ശാഖ അടിച്ച് തകര്‍ത്തതിന് ശേഷം ബാങ്ക് അധികൃതരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. പരാതിക്കാര്‍ക്ക് പണം നല്കി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമമുണ്ടെന്നും പറയപ്പെടുന്നു.
എന്‍.ജി.ഒ യൂണിയന് ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര് പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടും രണ്ട് പേര് കീഴടങ്ങിയത് മൂലം അറസ്റ്റ് ചെയ്തതല്ലാതെ മറ്റാരെയും പോലീസ് ഇതുവരെ പിടിച്ചിട്ടില്ല.
Discussion about this post