ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ എസ്.ബി.ഐ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് എന്‍.ജി.ഒ യൂണിയന് പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന് ലഭിച്ചു. അശോകന്, ഹരിലാല്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്.
ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റാണ് അശോകന്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡറാണ് ഹരിലാല്‍. അതത് വകുപ്പിലെ മേധാവികളാണ് സസ്പെന്ഷന് നല്‍കിയത്.
അതേസമയം കേസില്‍ പങ്കുള്ള മറ്റ് പ്രതികളെ ഇപ്പോഴും പോലീസ് പിടികൂടിയിട്ടില്ല. ഇവര്‍ സി.പി.എമ്മിന്റെ സംരക്ഷണത്തില്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. ശബരിമല വിഷയത്തിലും ഹര്‍ത്താലിലും വേഗത്തില്‍ നടപടിയെടുത്ത പോലീസ് പണിമുടക്ക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.
Discussion about this post