സിഡ്നിയില്‍ നടന്ന ഒന്നാം ഏകദിനത്തിലെ ബൌളിങ്ങ് റായുഡുവിനെ കുരുക്കി . ഇന്ത്യന്‍ താരത്തിന്റെ ബൌളിങ്ങ് ആക്ഷന്‍ വിവാദത്തിലായിരിക്കുകയാണ് . അസ്വസ്ഥതയെ തുടര്‍ന്ന് മുഹമ്മദ് ഷമി ഗ്രൗണ്ട് വിട്ടതോടെ കോലി ബാറ്റ്സ്മാനായ റായുഡുവിനെ ഉപയോഗിച്ച് ബോള്‍ ചെയ്യിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു .
ഓസിസ് ഇന്നിംഗ്സില്‍ 22 മത് ഓവറിലായിരുന്നു റായുഡുവിനെ കൊണ്ട് ബോള്‍ ചെയ്യിച്ചത് . മികച്ച ഫോമിലുണ്ടായിരുന്ന ഉസ്മാന് ഖ്വാജയും ഷോണ്‍ മാര്‍ഷുമായിരുന്നു ക്രീസില്‍ നിലയുറപ്പിച്ചിരുന്നത് . ആദ്യ ഓവറില്‍ റായുഡു മൂന്ന് റണ്‍ മാത്രമായിരുന്നു വിട്ടുകൊടുത്തതും . ഇതിനു പിന്നാലെ റായുഡുവിന്റെ ആക്ഷന്‍ ശരിയല്ലെന്ന അഭിപ്രായം ക്രിക്കറ്റ് ആരാധകര്‍ ഉയര്‍ത്തി . ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് കാരണമായി .
റായുഡുവിന്റെ ആക്ഷന്‍ ഐ.സി.സി യുടെ ചട്ടക്കൂടിലുള്ളതാണോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാച്ച് ഒഫിഷ്യലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന് നല്‍കുകയും ചെയ്തു . ഇനി ഐ.സി.സിയുടെ മേല്‍നോട്ടത്തിലാണ് അന്തിമ തീരുമാനം കൈക്കൊള്ളുക . ഇതിനായി 14 ദിവസം റായുഡുവിനെബോളിംഗ് പരിശോധന ടെസ്റ്റിന് വിധേയനാക്കും . ഇതിന് ശേഷമായിരിക്കും അന്തിമമായ തീരുമാനം ഐസിസി സ്വീകരിക്കുക .
Discussion about this post