അഡ്ലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു.
മെല്ലെപ്പോക്കിനു പഴി പറഞ്ഞവരുടെ വായടപ്പിച്ച് ‘ഫിനിഷര്‍’ റോളില്‍ മഹേന്ദ്രസിംഗ് ധോണിയെത്തിയ മത്സരം കൂടിയായിരുന്നു ഇത്. അവസാന ഓവറില്‍ സിക്സര്‍ അടിച്ചാണ് ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേടിയ ശതകമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 108 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് കോഹ്ലി 39-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ കോഹ്ലി പുറത്തായി. . ധോണി 55 റണ്‍സോടെയും ദിനേഷ് കാര്‍ത്തിക് 25 റണ്‍സോടെയും പുറത്താവാതെ നിന്നുക്രീസിലുണ്ട്.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി പ്രകടനമാണ് ഓസിസിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ആറാം വിക്കറ്റില്‍ ഒരുമിച്ച മാര്ഷ്മാക്സ്വെല് കൂട്ടുകെട്ടാണ് അഡ്ലെയ്ഡില് നിര്‍ണായകമായത്. 109 പന്തില്‍ 10 ബൗണ്ടറികളുടെ പിന്തുണയോടെ ഏഴാം സെഞ്ചുറി തികച്ച മാര്‍ഷ് 123 പന്തില്‍ 11 ഫോറും 3 സിക്സറുമടിച്ച് 131 റണ്‍സെടുത്ത് പുറത്തായി. മാക്സ്വെല് 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു.
ഇന്ത്യക്കായി അഹമ്മദ് ഖലീലിന് പകരം മുഹമ്മദ് സിറാജ് അരങ്ങേറി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റും വീഴ്ത്തി.
Discussion about this post