പ്രളയത്തിന് ശേഷം കരകയറാന്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടി. കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അലവന്‍സുകള്‍ കൂട്ടാനും ചിലവുകള്‍ക്ക് പരിധിയില്ലാതാക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തോടൊപ്പം അലവന്‍സുകള്‍ നല്‍കാനാണ് പുതിയ തീരുമാനം. ഇതിന് മുന്‍പ് അവര്‍ ബില്ലുകള്‍ സമര്‍പ്പിച്ചതിന് ശേഷമായിരുന്നു അലവന്‍സുകള്‍ നേടിയിരുന്നത്. ഇനി മുതല്‍ 3,000 തൊട്ട് 12,000 രൂപ വരെ അലവന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിയില്‍ സഹായിയെ വെക്കാന്‍ ഇതുവരെ 3,000 രൂപയായിരുന്നു അലവന്‍സായി നല്‍കിയിരുന്നത്. ഇപ്പോള്‍ ഇതിന് പരിധിയില്ലാതാക്കി. കൂടാതെ കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്‍ പൂര്‍ണ്ണമായി സര്‍ക്കാരായിരിക്കും വഹിക്കുക. ഇതുവരെ ബില്ലിന്റെ പാതി തുക മാത്രമായിരുന്നു സര്‍ക്കാര്‍ വഹിച്ചിരുന്നത്. ഇതിന് പുറമെ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹന ഇന്ധച്ചിലവിനും പരിധിയില്ലാതാക്കിയിട്ടുണ്ട്.
Discussion about this post