വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന് ഊന്നല്‍ നല്‍കുന്നതിന് മുസ്ലീം സമുദായത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജ്ഞാനം എന്ന് അര്‍ത്ഥം വരുന്ന ‘ഇല്മ്’ എന്ന പദം 800 തവണയാണ് ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം സമുദായം വിദ്യാഭ്യാസത്തിനു എത്രത്തോളം പ്രാധാന്യം നല്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് മോദി പറഞ്ഞു. ചരിത്രകാരന് ജെഎസ് രാജ്പുതും ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ പ്രസിഡണ്ട് സിറാജ്ജുദ്ദീന്‍ ഖുറേഷിയും ചേര്‍ന്നു രചിച്ച എജ്യൂക്കേഷന്‍ ഓഫ് മുസ്ലീംസ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാര്‍ക്ക് രാജ്യങ്ങളുടെ ഹൈക്കമ്മീഷണര്‍മാരും ഖത്തര്‍, ബഹ്റിന്, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ മുസ്ലീം രാജ്യങ്ങളുടെ അമ്പാസ്സിഡര്മാരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. റംസാന് വ്രതം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതിഥികള്‍ക്ക് മോദി ആശംസകള്‍ നേര്‍ന്നു. ആദ്യമായാണ് മുസ്ലീം രാജ്യങ്ങളുടെ ഹൈക്കമ്മീഷണര്‍മാരുമായി മോദി അനൗപചാരികമായി കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയുടെ വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി എന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിശ്വാസങ്ങള്‍ ഒറ്റ സംസ്കാരമായി നിലനില്‍ക്കുന്ന സ്ഥലം ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല. 1894ല്‍ ഒരു ഹിന്ദുമത വിശ്വാസി നേതൃത്വം നല്കിയ മുസ്ലീം വിദ്യാഭ്യാസ സെമിനാറിനെ പറ്റിയും മോദി പരാമര്‍ശിച്ചു.
ഒരു സമുദായത്തിനും പ്രദേശത്തിനും ആധുനികതയെ തള്ളിക്കളയാനാകില്ല. ആധുനികതയ്ക്കൊപ്പം നീങ്ങിയില്ലെങ്കില്‍ ഒരു രാജ്യത്തിനും പുരോഗതിയുണ്ടാകില്ല. പാക്കിസ്ഥാന് നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ ഇന്ത്യയുടെ അറിവ് പാക്കിസ്ഥാനുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post