സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമാരംഗത്ത് എത്തിയതിനു പിറകെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന് ഗോകുലും മലയാള സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കുന്നു.
നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന മുത്തുഗവു എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ കൃാമറക്കു മുന്നിലെത്തുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറോടെ ആരംഭിക്കുമെന്നാണ് സിനിമാ വൃത്തങ്ങള്‍ അറിയിച്ചു. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും, സാന്ദ്രയും ചേര്‍ന്ന് നിര്‍മിക്കുന്നു.വിജയ്ബാബു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ഗോകുലിനോടോപ്പം ഒരുകൂട്ടം പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ടായിരിക്കും.
Discussion about this post